ഫരീദാബാദ്: 13 വയസ്സുകാരിയെ സുഹൃത്തിന്റെ മുന്നിൽ വച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി. ഗ്രേറ്റർ ഫരീദാബാദ് പ്രദേശത്തുള്ള തകർന്ന കെട്ടിടത്തിനിള്ളിൽ വച്ചാണ് ഒരു സംഘം യുവാക്കൾ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് 24നാണ് സംഭവം നടന്നത്. ഒരു മാസത്തോളം പെൺകുട്ടി ഈ വിവരം മാതാപിതാക്കളിൽ നിന്ന് മറച്ചുവച്ചു. പെൺകുട്ടി കടുത്ത മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ വീട്ടുകാര്‍ കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പിന്നാലെ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി.
ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന പെൺകുട്ടി 16കാരനായ ആൺസുഹൃത്തിനൊപ്പം ഫരീദാബാദിലുള്ള കെട്ടിടത്തിനകത്തേക്ക് പോയിരുന്നു. ഇത് കണ്ട യുവാക്കളുടെ സംഘം അവരെ പിന്തുടരുകയായിരുന്നു. അവിടെവച്ച് ഇരുവരേയും ഭീഷണിപ്പെടുത്തിയ ശേഷം ആൺസുഹൃത്തിന്റെ മുന്നില്‍വച്ച് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു.
ആൺസുഹൃത്തിനെയും പ്രതികൾ പീഡിപ്പിച്ചു എന്നും ആരോപണമുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് നിഷേധിച്ചു. സംഭവത്തില്‍ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
