ജോലിക്കുള്ള യാത്രയ്ക്കിടെ അപകടത്തിൽ കാൽ നഷ്‌ടപ്പെട്ടു; മലയാളിക്ക് 1.7 കോടിയോളം രൂപ നഷ്ടപരിഹാരം

malayalampress
1 Min Read
  • മറ്റ് തൊഴിലാളികൾക്കൊപ്പം അജ്‌മാനിലെ ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ വാഹനം നടപ്പാതയിലേക്ക് പാഞ്ഞുകയറി വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു

ദുബൈ: ജോലിസ്ഥലത്തേക്ക് കമ്പനി വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ അപകടമുണ്ടായതിനെ തുടർന്ന് കാൽ നഷ്ടപ്പെട്ട പ്രവാസി മലയാളിക്ക് ഇൻഷുറൻസ് കമ്പനി 6,55,341 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ദുബൈ കോടതി. ഏകദേശം 1.7 കോടി രൂപ വരുന്ന തുകയിൽ 6 ലക്ഷം ദിർഹം നഷ്‌ട പരിഹാരവും ബാക്കി കോട തിച്ചെലവുകളുമാണ്. വിധിക്ക് പിന്നാലെ ഇൻഷുറൻസ് കമ്പ നി പണം സുധീറിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി.

വാഹനാപകടത്തിൽ ഇടതു കാൽ മുട്ടിന് താഴെവച്ച് നഷ്‌ടപ്പെട്ട തിരുവനന്തപുരം വർക്കല സ്വദേശി സുധീറിന് ആണ് അനുകൂല വിധി. 2025 മേയിലായിരുന്നു അപകടം. മറ്റ് തൊഴിലാളികൾക്കൊപ്പം അജ്‌മാനിലെ ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യുന്നതിനിടെ വാഹനം നടപ്പാതയിലേക്ക് പാഞ്ഞുകയറി വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ജബൽ അലി യിലെ എൻ.എം.സി റോയൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അപകടത്തെ തുടർന്നുണ്ടായ അംഗവൈകല്യം, തൊഴിൽ നഷ്ടം, ഭാവിയിലെ വരുമാന നഷ്ടം, ശാരീരികവും മാനസികവുമായ വേദന, കുടുംബത്തിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതകൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഇൻഷുറൻസ് കമ്പനിക്കെതിരെ നഷ്ട‌ പരിഹാര കേസ് നൽകിയത്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിൻ്റെ ഏക വരുമാനമാർഗമായിരുന്നു സുധീർ.

ആയിഷ അൽദഹേരി അഡ്വ ക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൽറ്റന്റ് അഡ്വ. ഷംസുദീൻ കരുനാഗപ്പള്ളിയാണ് സുധീറിന് വേണ്ടി കേസ് നടത്തിയത്. ആദ്യഘട്ടത്തിൽ കോടതി 4 ലക്ഷം ദിർഹം നഷ്ടപരിഹാരമാണ് അനുവദിച്ചത്. തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ അപ്പീലിനെ തുടർന്ന് നഷ്ട‌പരിഹാരം 6 ലക്ഷം ദിർഹമായി ഉയർത്തുകയായിരുന്നു. എന്നാൽ, നഷ്ടപരിഹാരം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ദുബൈ കോടതിയിലെ കോർട്ട് ഓഫ് കാസേഷനെ സമീപിക്കുമെന്ന് അഡ്വ. ഷംസുദീൻ കരു നാഗപ്പള്ളി അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!