ഒരു മാസം മുമ്പ് അവധി കഴിഞ്ഞ് തിരിച്ചെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ മരണപ്പെട്ടു 

0
11

ജിദ്ദ: മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. പെരിന്തൽമണ്ണ കരിങ്കലത്താണി പൂവത്താണി വട്ടപ്പറമ്പ് പക്കത്ത് മുഹമ്മദ് എന്ന കുഞ്ഞാണി- മൈമൂന ദമ്പതികളുടെ മകൻ മുഹമ്മദ് അഫ്‌സൽ (36)ആണ് മരിച്ചത്. ജിദ്ദയിലെ ഖാലിദ് ബിൻ വലീദിലെ എസ്.ഐ.എസ് ഷോപ്പിൽ കംപ്യൂട്ടർ എൻജിനീയറായി ജോലി നോക്കുകയായിരുന്നു.

ജോലി കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ ലിഫ്റ്റിൽ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. മയ്യിത്ത് ബക്ഷ് ഹോസ്പിറ്റൽ മോർച്ചറിയിലാണ്. പത്തുവർഷത്തോളമായി പ്രവാസിയായ അഫ്സൽ ഒരു മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. ഭാര്യ: ഉവൈസ. മക്കൾ: അജ്‌വ അഫ്‌സൽ, ഫാത്തിമ അസ്ഹ. സഹോദരികൾ: ഹസ്‌നത്ത്, മുഹസിന, ആമിന.

മയ്യത്തുമായി ബന്ധപ്പെട്ട സഹായങ്ങൾക്കും മറ്റും ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്.