‘അമ്മ’യ്ക്ക് സ്പെഷ്യൽ കോടതി വേണ്ടിവരുമല്ലോ, ഇവരുടെ പ്രശ്നം തീർക്കാനേ സമയം ഉള്ളൂ; ഹൈക്കോടതി

News Desk
1 Min Read

കൊച്ചി: ‘അമ്മ’ സംഘടനയ്ക്ക് വേണ്ടി സ്പെഷ്യൽ കോടതി വേണ്ടിവരുമല്ലോ എന്ന് ഹൈക്കോടതിയുടെ ചോദ്യം. നടി അൻസിബ ഹസൻ്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ലക്ഷ്മി പ്രിയ സമർപ്പിച്ച ഹർജി പരിഗണിക്കവെ ആണ് ഹൈക്കോടതിയുടെ ചോദ്യം. പാവപ്പെട്ടവരുടെ പ്രശ്നം കിടക്കുമ്പോൾ ഇവരുടെ പ്രശ്നം തീർക്കാനേ സമയം ഉള്ളൂ എന്നും കോടതിയുടെ വിമർശനം.

തുടർച്ചയായി വന്ന ഹർജികളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമർശനം ഉണ്ടായത്. നേരത്തെ അൻസിബയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിന് ശേഷമാണ് സംഘടനയ്ക്ക് അകത്ത് പലതരത്തിൽ ഭിന്നിപ്പ് ഉണ്ടായത്. സംഘടനയുടെ ഭാരവാഹികൾ സമൂഹമാധ്യമങ്ങളിലൂടെ അടക്കം പരസ്പരം ആക്ഷേപങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇത് പിന്നീട് വിവിധ കോടതികളിൽ പല തട്ടിൽ കേസുകളായി മാറി. ഏറ്റവും ഒടുവിലാണ് ലക്ഷ്മി പ്രിയ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!