അധ്യാപകന്റെ കസേര കയ്യേറി ബിജെപി നേതാവിന്റെ മോദി സ്തുതി; പ്രതിഷേധം ഉയര്‍ന്നതോടെ നിര്‍ബന്ധിച്ചിട്ടെന്ന് വിശദീകരണം

News Desk
1 Min Read

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വിദ്യാലയങ്ങൾ കയ്യേറി ബിജെപി നേതാക്കളുടെ മോദി പ്രചാരണം. സഹികെട്ടതോടെ പൂർബ ബർധമാൻ ജില്ലയിലെ ഷുഷുന്ദിഘി ഹൈസ്കൂളിൽ നടന്ന സംഭവം വിദ്യാര്‍ഥികൾ ഷൂട്ട് ചെയ്ത് വൈറലാക്കി. ക്ലാസ് ടീച്ചറെ വിദ്യാര്‍ഥിയെ പോലെ അടുത്ത് നിര്‍ത്തിയും ഇതര അധ്യാപകരെ കാവൽക്കാരെ പോലെ പുറത്ത് നിര്‍ത്തിയുമാണ് നേതാവിന്റെ കയ്യേറ്റ പ്രസംഗം.

ബിജെപി ഭട്ടാർ അസംബ്ലി മണ്ഡലം കൺവീനർ സുബ്രത ഗോസ്വാമിയാണ് ക്യാമറയിൽ കെണിഞ്ഞത്. നരേന്ദ്ര മോദിയുടെ പൊതു സേവനത്തിന് 25 വര്‍ഷം തികഞ്ഞു എന്ന പേരിലായിരുന്നു വിദ്യാലയങ്ങളിലെ പാര്‍ടി പ്രചാരണം. ‘സേവാ സങ്കൽപ്’ എന്ന പേരിൽ വിദ്യാലയങ്ങളിൽ ക്ലാസുകൾ മുടക്കിയും അധ്യാപകരെ ഭീഷണിപ്പെടുത്തി നിര്‍ത്തിയുമാണ് പരിപാടി മുന്നേറുന്നത്.

ഷുഷുന്ദിഘി ഹൈസ്കൂളിൽ നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത വിദ്യാലയങ്ങളിൽ വികസത്തെ കുറിച്ചായിരുന്നു പ്രസംഗം. പ്രതിഷേധം ശക്തമായതോടെ കയ്യേറ്റവും അധ്യാപകരുടെ തലയിലിട്ടു. അവര്‍ നിര്‍ബന്ധിച്ചിട്ടാണ് ക്ലാസിൽ കയറി കസേര കൈവശപ്പെടുത്തിയത് എന്നാണ് വിശദീകരണം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!