ലഖിംപുർ ഖേരി: ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ സ്കൂളിൽ വച്ച് അധ്യാപിക വെടിയേറ്റു മരിച്ചു. കുട്ടികളുടെ മുന്നിലായിരുന്നു സംഭവം. സദർ കൊത്വാലി പ്രദേശത്തെ ഹിദായത്ത് നഗർ നിവാസിയായ നിഷാത് ഫാത്തിമയാണ് (26) കൊല്ലപ്പെട്ടത്. പ്രതി മുഹമ്മദ് സൗദ് (28) സ്വയം വെടിവച്ച് മരിച്ചു.
തിങ്കളാഴ്ച രാവിലെ 11:30 ഓടെ ഫാത്തിമയെ കാണാൻ സ്കൂളിലെത്തിയ സൗദ് ഇടനാഴിയിൽനിന്ന് അവരുമായി സംസാരിക്കുന്നതിനിടെ ബാഗിൽനിന്ന് തോക്കെടുത്ത് വെടിവയ്ക്കുകയായിരുന്നു. പിന്നാലെ സ്വയം വെടിവച്ചു.
കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ലെന്നും ഫാത്തിമയും സൗദും വർഷങ്ങളായി പരസ്പരം അറിയുന്നവരാണെന്നും പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു. സ്കൂൾ അധികൃതരെയും അധ്യാപകരെയും പൊലീസ് ചോദ്യം ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
