ബോക്സ് ഓഫീസിൽ തരംഗമായി ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’; ചിത്രം 25 കോടി ക്ലബിൽ

News Desk
1 Min Read

പാർവതി തിരുവോത്ത്, വിജയരാഘവൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ആദ്യ ദിനം മുതൽ മികച്ച പ്രേക്ഷകാഭിപ്രായം നേടിയെടുക്കാൻ സാധിച്ച ചിത്രം ഇപ്പോഴിതാ 25 കോടി ക്ലബ്ബിലും ഇടംപിടിച്ചിരിക്കുന്നു. സെപ്റ്റംബർ 11നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.

ആശ്രിത നിയമനത്തിലൂടെ പൊലീസ് കോൺസ്റ്റബിളായി ജോലി ലഭിച്ച് ചുമതലയേൽക്കുന്ന ഒരു സ്ത്രീയുടെ ഔദ്യോഗിക ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളാണ് ത്രില്ലർ ഴോണറിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൂർണമായും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.

സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പൊലീസ് വേഷമാണിത്. വിനയ് ഫോർട്ട്, സായ് കുമാർ, പ്രശസ്ത തമിഴ് നടൻ പാർത്ഥിപൻ, മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജയശീ, ഉണ്ണിമായാ പ്രസാദ്, സിറാജ്, നിയാസ് ബക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് പി.എസ്. സുബ്രഹ്മണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. ചമൻ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീത സംവിധാനവും നിർവഹിക്കുന്നു.

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ പോസ്റ്റർ
എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: മനോജ് കുമാർ പി, ലൈൻ പ്രൊഡ്യൂസർ: ദീപക് രാജ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ് ചങ്ങനാശ്ശേരി, ഫിനാൻസ് കൺട്രോളർ: ജോസഫ് കെ. തോമസ്, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, കലാസംവിധാനം: മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: കലൈ കിങ്‌സൺ, വസ്ത്രാലങ്കാരം: സമീറ സനീഷ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ പി.ആർ: ടാഗ് 360 ഡിഗ്രി, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പേപ്പർ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!