തിരുവനന്തപുരം: ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടന്ന തട്ടിപ്പിൽ, ഫുട്ബോൾ മത്സരത്തിനായി ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കാൻ മുൻ സർക്കാർ തീരുമാനിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
ഇന്ന് മഹാസമാധി ദിനം: ഗുരുദേവ സ്മരണയിൽ എങ്ങും ഭക്തിസാന്ദ്രം
ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് 2025 ഒക്ടോബർ 17ന് ചേർന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.എറണാകുളം ജില്ലാ കളക്ടറാണ് ഫണ്ട് ലഭ്യമെന്ന് യോഗത്തെ അറിയിച്ചത്. സി.എസ്.ആർ, സ്പോൺസർഷിപ്പ് എന്നിവയ്ക്കൊപ്പമാണ് ദുരന്ത നിവാരണ ഫണ്ടിന്റെ കാര്യവും അറിയിച്ചത്. യോഗത്തിന്റെ മിനിട്സിൽ കായിക വകുപ്പ് സെക്രട്ടറി ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. മിനിട്സ് തയാറാക്കിയത് യോഗം നടന്ന് ഒരാഴ്ച്ചയ്ക്ക് ശേഷമാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
