ആ​ന്‍റോ​യെ പൂ​ട്ടാ​നു​ള്ള തെ​ളി​വു​ക​ൾ കൈ​യി​ലു​ണ്ട്; ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സാ​ബു ജേ​ക്ക​ബ്

News Desk
1 Min Read

കൊ​ച്ചി: റി​പ്പോ​ർ​ട്ട​ർ ടി​വി എം​ഡി ആ​ന്‍റോ അ​ഗ​സ്റ്റി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ട്വ​ന്‍റി-20 പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് സാ​ബു എം. ​ജേ​ക്ക​ബ്. ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ ക്ര​മ​ക്കേ​ടു​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ 800 പേ​ജു​ള്ള തെ​ളി​വു​ക​ള​ട​ങ്ങി​യ രേ​ഖ​ക​ൾ ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. റി​പ്പോ​ർ​ട്ട​ർ ചാ​ന​ൽ ഉ​ട​ൻ അ​ട​ച്ചു​പൂ​ട്ടാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നും സാ​ബു ജേ​ക്ക​ബ് ആ​വ​ശ്യ​പ്പെ​ട്ടു.

ചാ​ന​ലി​ന് ഇ​തു​വ​രെ ബ്രോ​ഡ്കാ​സ്റ്റിം​ഗ് ലൈ​സ​ൻ​സോ ദേ​ശീ​യ സു​ര​ക്ഷാ ക്ലി​യ​റ​ൻ​സോ ല​ഭി​ച്ചി​ട്ടി​ല്ല. പി​ണ​റാ​യി വി​ജ​യ​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് കി​റ്റെ​ക്സ് ഫാ​ക്ട​റി​യി​ൽ 12 ത​വ​ണ റെ​യ്ഡ് ന​ട​ത്തി​യ​പ്പോ​ൾ അ​തി​നെ ന്യാ​യീ​ക​രി​ച്ച് പ്ര​സം​ഗി​ച്ച​വ​രാ​ണ് ഈ ​മാ​ധ്യ​മ​മെ​ന്നും സാ​ബു ജേ​ക്ക​ബ് ഓ​ർ​മ്മി​പ്പി​ച്ചു. മെ​സി ത​ട്ടി​പ്പി​ൽ മാ​ത്രം അ​ന്വേ​ഷ​ണം ഒ​തു​ക്കാ​തെ ആ​ന്‍റോ അ​ഗ​സ്റ്റി​ന്‍റെ ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ക്ക​ണം.

സം​സ്ഥാ​ന-​കേ​ന്ദ്ര ഉ​ദ്യോ​ഗ​സ്ഥ​രെ പ​ണ​വും മ​ദ്യ​വും ന​ൽ​കി​യാ​ണ് അ​ഗ​സ്റ്റി​ൻ സ​ഹോ​ദ​ര​ന്മാ​ർ സ്വാ​ധീ​നി​ക്കു​ന്ന​ത്. മ​രം​മു​റി കേ​സി​ൽ പ്ര​തി​യാ​യ ആ​ന്‍റോ അ​ഗ​സ്റ്റി​നെ വി​ശു​ദ്ധ​നാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന ന്യാ​യീ​ക​ര​ണ​ങ്ങ​ൾ കാ​ണു​മ്പോ​ൾ പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന സി​പി​എം നേ​താ​ക്ക​ൾ​ക്കും ഈ ​കൂ​ട്ടു​ക​ച്ച​വ​ട​ത്തി​ൽ പ​ങ്കു​ണ്ടോ​യെ​ന്നും സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. മെ​സി​യു​ടെ പേ​രി​ൽ ക​ലൂ​ർ സ്റ്റേ​ഡി​യം ത​ട്ടി​യെ​ടു​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!