സ്വർണവില വീണ്ടും താഴേയ്ക്ക്; പവന് 1,920 രൂപ കുറഞ്ഞു, ഇന്നത്തെ നിരക്കറിയാം

News Desk
1 Min Read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 240 രൂപ കുറഞ്ഞ് 14,015 രൂപയായി. ഒരു പവന് 1,​920 രൂപ കുറഞ്ഞ് 1,12,120 രൂപയായി. ഇന്നലെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 95 രൂപ കുറഞ്ഞ് 14,145 രൂപയായും ഒരു പവന് 760 രൂപ കുറഞ്ഞ് 1,13,160 രൂപയായുമായിരുന്നു.

അന്നാ ഫ്രൈഡ് മസാലയുടെ ‘ലൈവ് സ്റ്റുഡിയോ കിച്ചൻ’
ആഗോളതലത്തിൽ ഉയർന്നുവന്ന വിവിധ പ്രതികൂല ഘടകങ്ങളെ തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഇന്ന് ഒന്നര ശതമാനത്തോളം ഇടിവ് നേരിട്ടതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും കാണാനാകുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം മൂലം ക്രൂഡോയിൽ വില വീണ്ടും ബാരലിന് 100 ഡോളർ കടന്നതും പിന്നാലെ പണപ്പെരുപ്പം, പലിശഭാരം എന്നിവ കൂടുമെന്നത് സംബന്ധിച്ച ഭീതി ഉയർന്നതുമാണ് സ്വർണത്തിന് തിരിച്ചടിയായത്.

ഓഗസ്റ്റ് 24ന് ഗ്രാമിന് 15,030 രൂപയും പവന് 1,20,240 രൂപയുമായിരുന്നു വില. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ സ്വർണവില താഴേക്കിറങ്ങുകയായിരുന്നു. കനത്ത ചാഞ്ചാട്ടമാണ് ഒരു മാസത്തിനിടെ വിലയിൽ ദൃശ്യമായത്.

വെള്ളിവിലസംസ്ഥാനത്ത് ഇന്ന് വെള്ളിവിലയിലും കുറവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 245 രൂപയാണ്. 10 ഗ്രാമിന് 2,450 രൂപയും 100 ഗ്രാമിന് 24,500 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,45,000 രൂപ നൽകണം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!