തെഹ്‌റാൻ: ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ അമേരിക്കയുടെ നിരവധി സൈനിക വിമാനങ്ങൾ തകർന്നു. എട്ടോളം എഫ്-15 കേടുപാടുകൾ സംഭവിക്കുകയും ‘വാർത്തോഗ്’ (Warthog) എന്നറിയപ്പെടുന്ന ഒരു എ-10 തണ്ടർബോൾട്ട് (A-10 Thunderbolt) വിമാനം പൂർണമായും തകരുകയും ചെയ്‌തു.
ഇതിനെത്തുടർന്ന് അമേരിക്ക ഇറാനിലേക്ക് 30 ലധികം മിസൈലുകൾ തൊടുത്തതോടെ യുദ്ധം വീണ്ടും രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം അഞ്ചോളം ഇറാനിയൻ ടാങ്കറുകൾ അമേരിക്ക ആക്രമിച്ചിരുന്നു. ഇതിന്റെ പ്രത്യാക്രമണമായാണ് ജോർദാനിൽ ഇറാൻ വ്യോമാക്രമണം നടത്തിയത്.
അതേസമയം, ഈ ആക്രമണങ്ങൾക്ക് നടുവിലും യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്നാണ് ട്രംപിന്റെ പല്ലവി. സമാധാന ചർച്ചകൾ നടക്കുന്ന സമയത്തും അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇറാനെ ആക്രമിക്കുന്ന പ്രവണത തുടരുകയാണ്. ഇറാൻ യുദ്ധം ഇപ്പോൾ ഏഴാം മാസത്തിലേക്ക് കടന്നു. പോരാട്ടം രൂക്ഷമായ സാഹചര്യമാണ്.
ഹോര്‍മുസ് കേന്ദ്രമാക്കിയാണ് യുദ്ധം തുടരുന്നത്. എണ്ണക്കപ്പലുകൾക്ക് നേരെ ഇരുരാജ്യങ്ങളും നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്രവിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലവർദ്ധനവിന് കാരണമായിട്ടുണ്ട്.
ബെഞ്ച്മാർക്ക് ബ്രെന്റ് ക്രൂഡ് വില ജൂലൈക്ക് ശേഷം ആദ്യമായി ബാരലിന് 100 ഡോളർ കടന്നിരിക്കുകയാണ്. ഇറാൻ യുദ്ധം അമേരിക്കയിലും വിലക്കയറ്റവും അതൃപ്തിയും സൃഷ്ടിച്ചിട്ടുണ്ട്. സര്‍വേകളിൽ ട്രംപിന്റെ ജനപ്രീതി ഏറ്റവും താഴ്ന്ന നിലയിലാണ്. നവംബര്‍ മൂന്നിനാണ് ഇടക്കാല തെരഞ്ഞെടുപ്പ് വരുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
