ഇന്റർനാഷണൽ ഡസ്ക്: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവ് എന്നറിയപ്പെടുന്ന ഉഗാണ്ടയിലെ ടോറോ രാജ്യം രാജാവ് ഒയോ നിംബ കബാംബ ഇഗോറോ റുക്കേഡി നാലാമൻ അന്തരിച്ചു. 34 കാരനായ അദ്ദേഹം കാൻസർ ബാധിച്ചാണ് മരണപ്പെട്ടത്.
1995 സെപ്റ്റംബറിൽ, വെറും മൂന്ന് വയസ്സുള്ളപ്പോൾ, തന്റെ പിതാവ് രാജാവ് പാട്രിക് ഡേവിഡ് മാത്യു കബുയോ ഒലേമി മൂന്നാമന്റെ മരണശേഷമാണ്, ഓയോ ടോറോ രാജ്യത്തിന്റെ സിംഹാസനത്തിൽ കയറി രാജാവായി പുൽകിയത്. പിന്നീട് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി.
സിംഹാസനം കയറാൻ ഒയോയ്ക്ക് പ്രായം കുറവായതിനാൽ, ഒരു റീജൻസി കൗൺസിൽ ആയിരുന്നു അന്ന് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തിരുന്നത്. ഈ കൗൺസിലിൽ അദ്ദേഹത്തിന്റെ അമ്മ, രാജ്ഞി ബെസ്റ്റ് കിമിഗിസ, ഉഗാണ്ടൻ പ്രസിഡന്റ് യോവേരി മുസേവേനി എന്നിവർ ഉൾപ്പെടുന്നു. അദ്ദേഹത്തിന് 18 വയസ്സ് തികയുന്നതുവരെ കൗൺസിൽ തുടർന്നു. 18 പൂർത്തിയായപ്പോൾ കൗൺസിൽ ഒഴിവാക്കി ഭരണം ഏറ്റെടുത്തു.
ഉഗാണ്ടയിലെ പരമ്പരാഗത രാജ്യങ്ങളിലൊന്നാണ് ടോറോ, രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 3% ജനങ്ങൾ അതിൽ വസിക്കുന്നു. ഈ രാജ്യങ്ങളുടെ പങ്ക് പ്രധാനമായും പരമ്പരാഗത, സാംസ്കാരിക, ആചാരപരമായ വശങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അദ്ദേഹം കാൻസർ ബാധിച്ച് അമേരിക്കയിൽ ചികിത്സ തേടുകയായിരുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
