കൊച്ചി: കൊച്ചിയില്‍ നിന്ന് ഫുജൈറയിലേക്ക് രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാന സര്‍വീസ് വൈകി. വിമാനം രാത്രി 10 മണിക്ക് ശേഷമേ പുറപ്പെടൂ എന്നാണ് അധികൃതര്‍ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്.
ആഗസ്റ്റ് ഒന്ന് മുതല്‍ സ്പൈസ് ജെറ്റ് സര്‍വീസുകള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്നുണ്ട്. കൊച്ചിയില്‍ നിന്നും ദുബൈയിലേക്കും ഫുജൈറയിലേക്കും ദിവസവും സര്വീസുള്ളതാണ്. എന്നാല്‍ ഈ സര്‍വീസുകള്‍ നിരന്തരം മുടങ്ങുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള ആഭ്യന്തര സര്‍വീസുകള്‍ അവസാന നിമിഷം റദ്ദാക്കിയതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
കൃത്യസമയം പാലിക്കാതെ തുടര്‍ച്ചയായി സര്‍വീസുകള്‍ മുടങ്ങുന്ന സാഹചര്യത്തില്‍ സ്പൈസ് ജെറ്റിന് അനുവദിച്ച സ്ലോട്ടുകള്‍ നഷ്ടപ്പെടുമെന്ന് വ്യക്തമാക്കി കമ്പനിക്ക് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ നോട്ടീസിന് കമ്പനി ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
സര്‍വീസുകള്‍ താറുമാറായിട്ടും യാതൊരു മുന്നറിയിപ്പും കമ്പനി നൽകുന്നില്ലെന്ന് മാത്രമല്ല ടിക്കറ്റ് ബുക്കിങ് തുടരുന്നതിലും യാത്രക്കാര്‍ കടുത്ത അമര്‍ഷത്തിലാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
