കാമുകിയ്ക്ക് ഐഫോൺ, റിസോർട്ടുകളിൽ ആഡംബരജീവിതം; സ്വന്തംവീട്ടിൽനിന്ന് 50 ലക്ഷവും സ്വർണവും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

News Desk
1 Min Read

​ഗുവാഹത്തി: സ്വന്തം വീട്ടിൽനിന്ന് ലോക്കർ തകർത്ത് 50 ലക്ഷത്തോളം രൂപയും ആഭരണങ്ങളും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. അസമിലെ ജോർഹത്ത് സ്വദേശിയായ യഷ് ധനുക അ​ഗർവാളി(25)നെയാണ് പിതാവിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് പിന്നാലെ ​ഗുജറാത്തിലേക്ക് മുങ്ങിയ പ്രതിയെ പിതാവ് തന്നെ തന്ത്രപൂർവം നാട്ടിലെത്തിച്ച് പൊലീസിന് കൈമാറുകയായിരുന്നു.

കുടുംബബിസിനസിൽ പങ്കാളിയായ പ്രതി കാമുകിയ്ക്ക് ഐഫോൺ ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വാങ്ങാനും കാമുകിയ്ക്കൊപ്പമുള്ള ആഡംബരജീവിതത്തിനുമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ പിതാവ് പണവും സ്വർണവും സൂക്ഷിച്ചത് പ്രതിക്ക് നേരത്തേ അറിയാമായിരുന്നു. ഓ​ഗസ്റ്റ് 11-ന് വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്തായിരുന്നു സംഭവം. പിതാവിന്റെ മുറിയിൽ കയറി ലോക്കർ തകർത്ത ഇയാൾ പണവും ആഭരണങ്ങളും കൈക്കലാക്കുകയായിരുന്നു.

മോഷണത്തിൽ അന്വേഷണം ആരംഭിച്ച പൊലീസിന് വീടിനെക്കുറിച്ച് വ്യക്തമായി അറിയുന്നവരാണ് സംഭവത്തിന് പിന്നിലെന്ന് ആദ്യമേ വ്യക്തമായിരുന്നു. ഇതിനിടെ, സംഭവത്തിന് പിന്നാലെ യഷ് അ​ഗർവാൾ വീട്ടിൽനിന്ന് പോയതും സംശയത്തിനിടയാക്കി. സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാൾ ​ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടെന്ന് കണ്ടെത്തി. ഇതോടെ പിതാവ് തന്നെ അഹമ്മദാബാദിലെത്തി മകനെ തിരികെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയും പൊലീസിന് കൈമാറുകയുമായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!