മാഞ്ചസ്റ്റർ: വിമാനയാത്രയ്ക്കിടെ യുവതിയുടെ നഗ്നതാ പ്രദർശനം. ഫ്ലോറിഡയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് യുവതി നഗ്നതാ പ്രദർശനം നടത്തിയത്. തുടർ അന്വേഷണത്തിൽ ഇത് യാത്രക്കാരി സമ്മതിക്കുകയും ചെയ്തു. ടേക്ക് ഓഫിനിടെയാണ് മറ്റു യാത്രക്കാരെ ഞെട്ടിച്ച സംഭവങ്ങൾ അരങ്ങേറ്റിയത്.
ബർമിങ്ങാം വിമാനത്താവളത്തിൽ നിന്നുള്ള ടേക്ക് ഓഫിനിടെ പൈലറ്റിന്റെ നിർദേശങ്ങൾ അവഗണിച്ച് യുവതി സീറ്റിൽ നിന്ന് ശുചിമുറിയിലേക്ക് പോയി. തുടർന്ന് ഷോർട്സും അടിവസ്ത്രവും ഊരിമാറ്റി സഹയാത്രികരുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
ബ്രിട്ടിഷുകാരിയായ സാറാ പാർക്കർ എന്ന മുപ്പത് കാരിയാണ് വിമാനത്തിനുള്ളിൽ അപമര്യാദയായി പെരുമാറിയത്. ഇവർ സംഭവസമയം മദ്യപിച്ചിരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ജൂലൈ 24ന് ബർമിങ്ങാമിൽ നിന്ന് ഫ്ലോറിഡയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് സംഭവമുണ്ടായത്.
വെസ്റ്റ് യോർക്ക്ഷെയറിലെ ഹാലിഫാക്സിൽ നിന്നുള്ള യുവതി മാഞ്ചസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി കുറ്റം സമ്മതിച്ചു. വളരെ ഗുരുതരമായ പെരുമാറ്റ വൈകല്യമാണിതെന്ന് വിലയിരുത്തിയ ജില്ലാ ജഡ്ജി സൈമൺ ബ്ലേക്ബ്രോ കേസിൽ ശിക്ഷ വിധിക്കുന്നത് നവംബർ മൂന്നിലേക്ക് മാറ്റിവച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
