ദോഹ: കണ്ണൂർ സ്വദേശി ഖത്തറിൽ മുങ്ങിമരിച്ചു. കണ്ണൂർ മാട്ടൂല്‍ മടക്കര സ്വദേശി മുഹമ്മദ് ജാസിര്‍ (24) ആണ് മരിച്ചത്. മാട്ടൂല്‍ ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം വട്ടക്കണ്ടി ജാസ്മിയുടെയും – പൂവങ്കുളത്തിൽ അബ്ദുൽ നസീറിന്റെയും മകനാണ്.
ഗറാഫയിലെ മൊബൈൽ ഷോപ്പിൽ ജീവനക്കാരനായ ജാസിർ ഒരു മാസം മുമ്പാണ് ഖത്തറിലെത്തിയത്. സഹോദരങ്ങൾ: ജസീൽ, ജസ്ന. കെ.എം.സി.സി അൽ ഇഹ്സാൻ റിപ്രാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹം ദോഹയിൽ ഖബറടക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
