ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; വീണ്ടും ചർച്ചയാക്കാൻ ബിജെപി

News Desk
1 Min Read

ഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി. ബിൽ പാസായില്ലെങ്കിൽ എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ എല്ലാം ഒരുമിച്ചാക്കാനും ആലോചനയെന്ന് റിപ്പോർട്ട്. 2029-ൽ 22 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തുന്നത് ചർച്ചയിലുണ്ട്.

യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തിയാൽ 2029-ൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതും ആലോചിക്കും. ശീതകാല സമ്മേളനത്തിൽ ബിൽ പാസാക്കുന്നത് അജണ്ടയാക്കാനാണ് സർക്കാർ നീക്കമെന്ന് സൂചന.

അഭ്യൂഹങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് നിലവില്‍ വിഷയത്തില്‍ കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്. നിയമം നടപ്പായാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ 2029-ൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം. ബിൽ പാസായില്ലെങ്കിലും പരമാവധി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് 2029ലാക്കാനാണ് ബിജെപി ചർച്ച തുടങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!