ചോദ്യപ്പേപ്പർ ചോർത്താൻ ‘എൻഡോസ്‌കോപ്പി സ്‌കാനിങ്’; പ്രഫസറും 5 വിദ്യാർഥികളും അറസ്റ്റിൽ

News Desk
1 Min Read

റായ്‌പുർ: മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക സർവകലാശാല പ്രഫസർ നടത്തിയത് എൻഡോസ്‌കോപ്പി സ്‌കാനിങ്. റായ്പുർ കാർഷിക സർവകലാശാലയിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിന്റെ കീഴിലുള്ള ഛത്തീസ്ഗഡ് ദുർഗ് ഭാരതി കാർഷിക കോളേജിലെ പ്രഫസറാണ് കവറിൽ ചെറിയ സുഷിരമുണ്ടാക്കി എൻഡോസ്കോപ്പി ക്യാമറ കടത്തി ചോദ്യം വിഡിയോയായി പകർത്തിയത്.

ശേഷം 11,000 രൂപ ഈടാക്കി ചോദ്യങ്ങൾ 5 വിദ്യാർഥികൾക്കു കൈമാറി. ‌ആറുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രഫ. യോഗേഷ് സോൺകെസരിയയാണ് (38) മുഖ്യപ്രതി. അജയ് നായക് (20), ത്രിദേവ് പട്ടേൽ (22), നിതിൻ പാണ്ഡെ (22), അനുജ് മിഞ്ച് (22), ആദിത്യ സാഹു (20) എന്നിവരാണ് വിദ്യാർഥികൾ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!