ഉമ്മുല്‍ ഖുവൈനിൽ വാഹനാപകടം; മലയാളി യുവാവ് മരണപ്പെട്ടു

malayalampress
1 Min Read

അജ്മാന്‍: യുഎഇയിലെ ഉമ്മുല്‍ ഖുവൈനിലുണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം അടിമലത്തുറ സ്വദേശി പത്രോസിന്‍റെ മകന്‍ ജൈസൺ (35) ആണ് മരണപ്പെട്ടത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ ജൈസണെ ഉമ്മുല്‍ ഖുവൈന്‍ ശൈഖ് ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

അജ്മാനിലെ കമ്പനിയില്‍ നിന്നും തൊഴിലാളികളുമായി ഉമ്മുല്‍ ഖുവൈനിലെ സൈറ്റിലേക്ക് പോകും വഴിയായിരുന്നു അപകടം. കമ്പനിയിലെ സൂപ്പര്‍ വൈസറായിരുന്നു ജൈസൺ. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്​.

ഭാര്യ ലില്ലിയെ ജൈസൺ അടുത്തിടെയാണ് അജ്മാനിലേക്ക് കൊണ്ടുവന്നത്. ഭാര്യക്ക് അജ്മാനിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ നഴ്സായി ജോലി ലഭിച്ചതിനെത്തുടര്‍ന്ന് വിസ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ദാരുന്ന സംഭവം. മൂന്നരയും ആറും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മാതാവ് മറിയദാസി. സഹോദരങ്ങള്‍ ജോൺസൺ, സിസ്റ്റർ മറിയം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!