ഇൻഡി​ഗോ ഓൺലൈൻ ടിക്കറ്റ് ബുക്കിം​ഗ് അവതാളത്തിൽ; വലഞ്ഞ് യാത്രികർ

News Desk
1 Min Read

തിരുവനന്തപുരം: ഇൻഡിഗോയുടെ വെബ്സൈറ്റിൽ ബുധനാഴ്ച സംഭവിച്ച സാങ്കേതിക തകരാർ ഇനിയും പരിഹരിക്കപ്പെട്ടില്ല. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം തകരാറിലായതോടെ യാത്രക്കാരും ദുരിതത്തിലായി. കഴിഞ്ഞ ദിവസം ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ച യാത്രക്കാർക്ക് നോ ഡാറ്റ അവെയ്ലബിൾ (No Data Available) എന്ന സന്ദേശമാണ് ലഭിച്ചിരുന്നത്. ഇപ്പോഴും ഈ അവസ്ഥ തുടരുകയാണ്.

ഡൽഹി വിമാനത്താവളത്തിൽ നിന്ന് മം​ഗളൂരുവിലേയ്ക്ക് പുറപ്പെടേണ്ട ഇൻഡി​ഗോ വിമാനം വ്യാഴാഴ്ച മൂന്ന് മണിക്കൂറോളം വൈകിയതും യാത്രക്കാരെ വലച്ചു. ടാക്സിയിങ് ഘട്ടത്തിൽ എയർബസ് A320 വിമാനത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് പൈലറ്റ് വിമാനം ബേയിലേക്ക് തിരിച്ചുകൊണ്ടുപോകാൻ തീരുമാനിച്ചതായാണ് യാത്രക്കാരൻ വെളിപ്പെടുത്തിയത്.

വിമാനം 20 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്. എന്നാൽ പുറപ്പെട്ട് അഞ്ച് മിനിറ്റിന് ശേഷം സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം ബേയിലേക്ക് തിരിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നാണ് വിവരം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വൈകിട്ട് 5.30ന് പുറപ്പെടേണ്ടിയിരുന്ന 6E-6456 വിമാനമാണ് പുതിയ വിമാനവുമായി രാത്രി 8.28നാണ് മംഗളൂരുവിലേക്ക് പുറപ്പെട്ടതെന്ന് ലൈവ് ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ Flightradar24 വ്യക്തമാക്കുന്നു. സാങ്കേതിക തകരാർ പരിഹരിക്കാതെ തുടരുന്നത് യാത്രക്കാരനെയും ദുരിതത്തിലാക്കുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article