പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന കേസ്; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി കോഴിക്കോട് അറസ്റ്റിൽ

malayalampress
1 Min Read

കോഴിക്കോട്: സിജെപി പ്രതിഷേധം നടക്കുന്നതിനിടെ പ്രധാനമന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ചെന്ന മഹിളാ മോര്‍ച്ചയുടെ പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി ദാസ് അറസ്റ്റില്‍. കോഴിക്കോട് സൈബര്‍ ക്രൈം പൊലിസാണ് ജാന്‍മണിക്കെതിരേ കേസെടുത്തത്.

ബിഎൻഎസ് 192, 356 (2), കേരള പൊലീസ് ആക്ട് 120 (ഒ) വകുപ്പാണ് കേസിൽ ചുമത്തിയിട്ടുള്ളത്. ബിജെപി നേതാവ് നവ്യ ഹരിദാസൻ നൽകിയ പരാതിയിലാണ് കേസ്. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്നും സമാധാനം തകർക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു.

ജന്തര്‍ മന്തര്‍ സമരത്തിന്റ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ ജന്‍മണിയുടെ പരാമര്‍ശം ഉണ്ടായത്. പ്രധാനമന്ത്രിയേയും അദ്ദേഹത്തിന്റെ മാതാവിനേയും അധിക്ഷേപിക്കുന്ന നിലയിലായിരുന്നു പരാമര്‍ശം. സംഭവം വിവാദമായതോടെ ജാൻമണി മാപ്പ് പറഞ്ഞിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയല്ല പറഞ്ഞതെന്നും പരസ്യമായി ക്ഷമ ചോദിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കിയത്.

എന്നാൽ, ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമായിരുന്നു മഹിളാ മോര്‍ച്ചയുടെ നിലപാട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article