- നാട്ടിൽ നിന്നും കൊണ്ടുവരുന്ന ലഗേജിൽ എന്തൊക്കെയുണ്ട് എന്നത് ഓരോ പ്രവാസിയും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ സംഭവം ഓർമപ്പെടുത്തുന്നു
റിയാദ്: അറിയാതെ സംഭവിച്ച പിഴവിന്റെ പേരിൽ സഊദി അറേബ്യയിൽ ഇന്ത്യക്കാരൻ ജയിലിലായി. ഉത്തർപ്രദേശ് സ്വദേശിയായ ഇസ്തിയാർ അഹമ്മദ് ഖാനാണ് എയർപോർട്ടിലെ പരിശോധനയിൽ നിരോധിത ഗുളികകൾ കണ്ടെത്തിയതിനെ തുടർന്ന് ജയിലിലായത്.
ഹായിലേക്ക് യാത്ര തിരിക്കുന്നതിനിടെ ഭാര്യ ലഗേജ് പാക്ക് ചെയ്യുന്ന സമയത്ത്, അവരുടെ പിതാവ് കഴിക്കുന്ന മരുന്നുകൾ അബദ്ധത്തിൽ പെട്ടിയിലാകുകയായിരുന്നു. ഈ ഗുളികകളാണ് എയർപോർട്ട് ചെക്കിങ്ങിൽ പിടിക്കപ്പെടുകയും തുടർന്ന് ഇസ്തിയാറിനെ ജയിലിലടക്കാൻ കാരണമാവുകയും ചെയ്തത്.
അന്വേഷണത്തിൽ മനസ്സിലായത് യാത്രയുടെ ഒരുക്കങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ ഭാര്യ പെട്ടി പാക്ക് ചെയ്യുന്നതിന് ഇടയിൽ അവരുടെ പിതാവ് കഴിക്കുന്ന ഗുളിക എങ്ങനയോ അബദ്ധത്തിൽ പെട്ടിയിൽ അകപ്പെട്ടു എന്നാണ്. ഈ ഗുളികയാണ് എയർപോർട്ടിൽ പരിശോധനയിൽ പിടിക്കപ്പെട്ടത്. അത് പോലീസിനെയും കോടതിയെയും ബോധ്യപ്പെടുത്താൻ എന്ത് ചെയ്യും എന്ന് അറിയാൻ വയ്യാതെ ഒരു വലിയ കുടുംബം പ്രയാസത്തിലും ദുഃഖത്തിലും കഴിയവെ ആണ് മറ്റൊരു യുപി സ്വദേശി വഴി വിഷയം മലയാളി സാമൂഹിക പ്രവർത്തകനായ റഹീം തിരൂരിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
കേസിൽ ഇടപദ്ദേഹത്തിന്റെ നിരന്തരമായ ശ്രമഫലമായി സംഭവിച്ച യാഥാർത്ഥ്യം കോടതിയെയും ബോധ്യപ്പെടുത്തുവാൻ സാധിക്കുകയും യുപി സ്വദേശിയുടെ പേരിൽ ചുമത്തപ്പെട്ടിരുന്ന ശിക്ഷ ഒഴിവാക്കി കൊടുക്കാനുള്ള ശ്രമങ്ങൾ അന്തിമ ഘട്ടത്തിൽ നടക്കുകയും ചെയ്യുകയാണ്.
സംഭവം, നാട്ടിൽ നിന്നും കൊണ്ടുവരുന്ന ലഗേജിൽ എന്തൊക്കെയുണ്ട് എന്നത് ഓരോ പ്രവാസിയും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഈ സംഭവം ഓർമപ്പെടുത്തുന്നതാണ്. നാട്ടിൽ നിന്നും കൊണ്ടുവരുന്ന ലഗേജിൽ എന്തൊക്കെയുണ്ട് എന്ന് നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെ നിരോധിക്കപ്പെട്ടിട്ടുള്ള ഗുളികകൾ, മറ്റ് മരുന്നുകൾ പരമാവധി കൊണ്ടുവരാതിരിക്കാൻ ശ്രമിക്കുക. നാം കഴിക്കുന്ന ഗുളികകളുടെ യഥാർത്ഥ രേഖകൾ കയ്യിൽ കരുതുവാനും എല്ലാവരും ശ്രദ്ധിക്കണം എന്നും ഇതുപോലെയുള്ള പ്രശ്നങ്ങളിൽ അകപ്പെടാനുള്ള സാധ്യതകളിൽ നിന്നും ഒഴിവാക്കണമെന്നും റഹീം തിരൂർ ഓർമ്മപ്പെടുത്തുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
