സഊദിയിൽ ഇന്ധന വില അപ്ഡേറ്റ് ചെയ്തു; 98 ഇനം പെട്രോളിന് 14 ശതമാനം വർധനവ്

malayalampress
1 Min Read

സഊദിയിൽ ഇന്ധന വില അപ്ഡേറ്റ് ചെയ്തു; 98 ഇനം പെട്രോളിന് 14 ശതമാനം വർധനവ്

സഊദി ഡസ്ക്: സഊദിയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധന വില അപ്ഡേറ്റ് ചെയ്തു. 98 ഇനം പെട്രോളിന് 14 ശതമാനം വർധനവ് ആണ് വരുത്തിയിരിക്കുന്നത്. 2026 ആഗസ്റ്റിലെ ഇന്ധന വിലയിൽ രാജ്യത്തെ 98 ഒക്ടേൻ ഗ്യാസോലിൻ വില ലിറ്ററിന് 4.49 റിയാലായി ഉയർന്നു.

വില പട്ടിക പ്രകാരം, 91 ഒക്ടേൻ ഗ്യാസോലിൻ വില ലിറ്ററിന് 2.18 റിയാലിലും 95 ഒക്ടേൻ ഗ്യാസോലിൻ ലിറ്ററിന് 2.33 റിയാലിലും സ്ഥിരമായി തുടർന്നു, അതേസമയം ഡീസലിന്റെ വില ലിറ്ററിന് 1.79 റിയാലിലും മണ്ണെണ്ണ ലിറ്ററിന് 1.75 റിയാലിലും എത്തി.

98 ഒക്ടേൻ ഗ്യാസോലിൻ വില നേരത്തെ ലിറ്ററിന് 3.93 റിയാലായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്, അതാണിപ്പോൾ ലിറ്ററിന് 4.49 റിയാലായി ഉയർത്തിയത്. ലിറ്ററിന് 56 ഹലാലകളുടെ വർദ്ധനവ് ആണ് വരുത്തിയിരിക്കുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article