കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം വൈകുന്നതിനെ തുടർന്നാണ് യാത്രക്കാർ പ്രതിഷേധിക്കുന്നത്. വിമാനങ്ങൾ വൈകുന്നത് സംബന്ധിച്ച് അറിയിപ്പ് നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
അതേസമയം, അറിയിപ്പ് നൽകിയിരുന്നുവെന്ന് എയർ ഇന്ത്യ എക്സ്‌പ്രസ് അധികൃതർ വ്യക്തമാക്കി. രാവിലെ 7.05ന് പുറപ്പെടേണ്ട തിരുവനന്തപുരം വിമാനം പുറപ്പെടുക ഉച്ചക്ക് 1.30ന് ആയിരിക്കും. കണ്ണൂർ-ദുബായ് വിമാനം റദ്ദാക്കിയതിലും യാത്രക്കാർ പ്രതിഷേധിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
