പുണെ: മഹാരാഷ്ട്രയിലെ ബാരാമതി വിമാനത്താവളത്തില്‍ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്നുവീണു. ഞായറാഴ്ച ഉച്ചയ്ക്ക് 12.35ഓടെ റണ്‍വേയ്ക്ക് സമീപത്തെ വിമാനത്താവള പരിസരത്താണ് അപകടം. വിമാനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചു.
മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ സമാനമായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ട് ഏഴ് മാസത്തിന് ശേഷമാണ് ബാരാമതിയില്‍ വീണ്ടും പരിശീലന വിമാനം അപകടത്തില്‍പ്പെടുന്നത്. ജനുവരി 28ന് ബാരാമതി വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനാപകടത്തില്‍ അജിത് പവാറും മറ്റ് നാല് പേരും മരിച്ചിരുന്നു. രണ്ടാമത്തെ ലാന്‍ഡിങ് ശ്രമത്തിനിടെയായിരുന്നു അന്ന് വിമാനം തകര്‍ന്നുവീണത്.
ഇതിന് പിന്നാലെ മെയ് 13നും ബാരാമതിയില്‍ സ്വകാര്യ കമ്പനിയുടെ പരിശീലന വിമാനം അപകടത്തില്‍പ്പെട്ടിരുന്നു. ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഒരു ഭാഗം വൈദ്യുതി പോസ്റ്റില്‍ ഇടിച്ചാണ് അന്ന് അപകടമുണ്ടായത്. അന്നും ആളപായമുണ്ടായിരുന്നില്ല.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
