സിറ്റിങ് എം.എൽ.എമാർക്ക് സീറ്റ് നിഷേധിക്കും: യു.പിയിൽ ഭരണവിരുദ്ധ വികാരം മുന്നിൽക്കണ്ട് ബി.ജെ.പി

News Desk
1 Min Read

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ബി.ജെ.പി. ആരംഭിച്ചു. ഉത്തർപ്രദേശിന്റെ ചുമതലയുള്ള സെക്രട്ടറി വിനോദ് താവ്‌ഡേയുടെ നേതൃത്വത്തിലാണിത്. ഭരണവിരുദ്ധ വികാരത്തിന്റെ തോതും കാരണങ്ങളും മനസ്സിലാക്കുക, സർക്കാരും പാർട്ടിയും തമ്മിലുള്ള വിടവു കുറയ്ക്കുക എന്നിവയിലൂന്നിയാണ് പ്രവർത്തനങ്ങൾ.

ഭരണവിരുദ്ധവികാരത്തെ മറികടക്കാൻ സിറ്റിങ് എം.എൽ.എമാരിൽ 30 ശതമാനത്തിനെങ്കിലും സീറ്റ് ലഭിക്കാനിടയില്ല. ഇതിനുപുറമേ ദൗർബല്യങ്ങൾ മറികടന്ന് സംഘടനാ സംവിധാനം ശക്തമാക്കാനുള്ള നടപടികളും താവ്‌ഡേയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും സംസ്ഥാന പാർട്ടി അധ്യക്ഷൻ പങ്കജ് ചൗധരിയുമായും താവ്‌ഡേ ചർച്ചകൾ നടത്തി. ലഖ്‌നൗ , വാരാണസി, മീററ്റ് കേന്ദ്രീകരിച്ച് സംഘടനാ ഏകോപനം നടത്താനും നിർദേശിച്ചിട്ടുണ്ട്. സമാജ് വാദി പാർട്ടി അതിശക്തമായ പ്രചാരണം ആരംഭിച്ചിട്ടുള്ളതിനാൽ പഴുതുകൾ അടച്ചുള്ള പ്രതിരോധത്തിനാണ് ബി.ജെ.പി. ശ്രമം. സംസ്ഥാനത്തെ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തുതന്നെ ഉത്തർപ്രദേശിൽ റാലികളിൽ പങ്കെടുത്തേക്കും.
…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!