തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് ഭക്ഷിച്ചു; സംഭവം ഗൂഡല്ലൂരില്‍

News Desk
0 Min Read

ഗൂഡല്ലൂര്‍: തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് ഭക്ഷിച്ചു. ഗൂഡല്ലൂരിലാണ് സംഭവം. ഓവേലി ക്വയിന്റിലെ ലാറന്‍സ്റ്റണ്‍ തേയിലത്തോട്ടത്തിലെ തൊഴിലാളി ബാലകൃഷ്ണന്‍ മരുതന്‍ (65) നെ ആണ് കടുവ കൊന്നത്.

ഇന്നലെ വൈകിട്ട് ആറോടെ തേയിലത്തോട്ടത്തിലേക്ക് പോയ ബാലകൃഷ്ണന്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.

വനത്തോട് ചേര്‍ന്ന ലാറന്‍സ്റ്റണില്‍ പാടിയില്‍ താമസിക്കുന്നയാളാണ് ബാലകൃഷ്ണന്‍. വനംവകുപ്പിന്റെ അനാസ്ഥയാരോപിച്ച് പ്രദേശത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article