അബോധാവസ്ഥയിൽ കണ്ടെത്തിയ ഗർഭിണി മരിച്ചു

News Desk
1 Min Read

കൊയിലാണ്ടി: വാടക വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതി മരിച്ചു. പയ്യോളി താരയിൽ വിരുന്നുകണ്ടി ഷമീമ (28) ആണ് മരിച്ചത്‌. അരിക്കുളത്ത്‌ കുരുടിവീട് മുക്കിൽ വാടക വീട്ടിൽ താമസിച്ചു വരുന്നതിനിടെയാണ്‌ സംഭവം.

ഷമീമയുടെ ഫോണിലേക്ക് വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന്, ഉമ്മ വാടക വീട്ടിൽ എത്തിയപ്പോഴാണ്‌ മകൾ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നര മാസത്തോളമായി ചികിത്സയിലായിരുന്നു.

മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കുടുംബം കൊയിലാണ്ടി പൊലീസിൽ പരാതി നൽകി. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. ബാപ്പ: പരേതനായ സമീർ. ഉമ്മ: അസ്മ. ഭർത്താവ്‌: ചവറങ്ങാട്ടുകുന്നുമ്മൽ നവാസ്‌. മകൾ: മിന്നൂസ്. സഹോദരൻ: ഷാമിൽ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article