ആത്മഹത്യ ചെയ്തത് ലൈംഗികാതിക്രമത്തിന് പിന്നാലെ’: 14കാരന്റെ മരണത്തിൽ അയൽവാസി അറസ്റ്റിൽ

News Desk
1 Min Read

തിരുവനന്തപുരം: കഴിഞ്ഞ വെള്ളിയാഴ്ച പതിനാലുകാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സമീപവാസിയായ 58കാരനെ അറസ്റ്റ് ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കഴിഞ്ഞ ദിവസമാണു കല്ലറയിലെ വീടിന്റെ വരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നു തന്നെ മരണത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് അയല്‍വാസികളായ രണ്ടുപേര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

അറസ്റ്റിലായ ആള്‍ കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതായി സംശയമുണ്ടെന്നാണ് നാട്ടുകാര്‍ മൊഴി നല്‍കിയത്. തുടര്‍ന്ന് പൊലീസ് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പ്രതി സമ്മതിച്ചു. തുടര്‍ന്ന് പോക്‌സോ ചുമത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീഡനത്തില്‍ മനംനൊന്താണ് കുട്ടി ജീവനൊടുക്കിയതെന്ന നിഗമനത്തിലാണ് പൊലീസ്.  

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article