തെലങ്കാന ബാസ്കറ്റ്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറിക്കെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ കേസെടുത്ത് പൊലിസ്. പ്രമുഖ വാർത്താ ഏജൻസിയായ പിടിഐയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ രണ്ട് വർഷമായി അസോസിയേഷൻ ജനറൽ സെക്രട്ടറി തന്റെ മകളോട് നിരന്തരം ലൈംഗിക പരാമർശങ്ങൾ നടത്തുകയും മോശമായി പെരുമാറുകയും ചെയ്തുവെന്ന് ആരോപിച്ച് കുട്ടിയുടെ അമ്മയാണ് മാധാപൂർ പൊലിസിൽ പരാതി നൽകിയത്. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജൂലൈ 24-നാണ് പൊലിസ് പ്രതിക്കെതിരെ പോക്സോ (POCSO) നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും നിയമനടപടികൾ പുരോഗമിക്കുകയാണെന്നും പൊലിസ് വ്യക്തമാക്കി. കായിക രംഗത്തെ പ്രമുഖ സ്ഥാനത്തിരിക്കുന്നയാൾക്കെതിരെ ഗുരുതരമായ പോക്സോ കേസ് ചുമത്തപ്പെട്ടത് കായിക ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
