ജിദ്ദ: ഒരു പതിറ്റാണ്ടിലേറെയായി ജിദ്ദയിൽ പ്രവാസിയായ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. കിലോ പത്തിൽ താമസിക്കുന്ന മമ്പാട് സ്വദേശി കരിക്കാട്ടുമണ്ണ പട്ടാമ്പി മുഹമ്മദ് ഷാജി (49) ആണ് മരിച്ചത്.
പന്ത്രണ്ട് വർഷമായി ജിദ്ദയിൽ ഹെവിവെഹിക്കിൾ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു.
പിതാവ്: പട്ടാമ്പി ഉമ്മർ. ഭാര്യ: താഹിറ. മക്കൾ: അഖിൽ റോഷൻ, അമീൻ, അൻഹ, അദാൻ. സഹോദരങ്ങൾ: ഹനീഫ, ആയിശ, സലീന. ജിദ്ദ കിങ് അബ്‌ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കും. ജിദ്ദ കെഎംസിസി വെൽഫയർ വിങ് നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകുന്നു. കബറടക്കം പിന്നീട് നാട്ടിൽ നടക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
