14 ദിവസത്തെ പുതിയ സൗജന്യ ടൂറിസ്റ്റ് വിസ: ഒമാന്‍ പ്രഖ്യാപനം സന്ദർശകർക്ക് ഏറെ ആശ്വാസമാകും 

malayalampress
1 Min Read

14 ദിവസത്തെ പുതിയ സൗജന്യ ടൂറിസ്റ്റ് വിസ: ഒമാന്‍ പ്രഖ്യാപനം സന്ദർശകർക്ക് ഏറെ ആശ്വാസമാകും

മസ്‌കത്ത്: കൂടുതല്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി 14 ദിവസത്തെ പുതിയ സൗജന്യ ടൂറിസ്റ്റ് വീസ പ്രഖ്യാപിച്ച് ഒമാന്‍. ഇത് സംബന്ധിച്ച് ഒമാന്‍ പൊലീസ് ഉത്തരവിറക്കി. വിദേശികളുടെ താമസനിയമത്തിന്റെ എക്‌സിക്യൂട്ടീവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ തീരുമാനം പുറത്തിറക്കിയത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ പിറ്റേന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

ബന്ധപ്പെട്ട അധികാരികള്‍ നിര്‍ദേശിക്കുന്ന രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. പുതിയ ഭേദഗതി പ്രകാരം, ഗുണഭോക്താവിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചാണ് 14 ദിവസത്തെ ടൂറിസ്റ്റ് വീസ അനുവദിക്കുക. 14 ദിവസത്തെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരമുള്ള മറ്റ് ടൂറിസ്റ്റ് വീസകളിലേക്ക് ആവശ്യമായ നടപടിക്രമങ്ങളും ഫീസും പാലിച്ച് മാറ്റാന്‍ കഴിയുമെന്നതാണ് ഈ വീസയുടെ മറ്റൊരു പ്രത്യേകത.

ടൂറിസം മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും രാജ്യാന്തര സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സൗജന്യ വീസ സംവിധാനം നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. എന്നാൽ, ഏതെല്ലാം രാജ്യങ്ങൾക്കാണ് ഈ വിസ ലഭിക്കുകയെന്നത് പുറത്ത് വിട്ടിട്ടില്ല.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article