റിയാദ് കെഎംസിസി പ്രവാസി കുടുംബ സുരക്ഷ പദ്ധതി ധനസഹായ വിതരണം വെള്ളിയാഴ്ച്ച

malayalampress
1 Min Read

റിയാദ് കെഎംസിസി പ്രവാസി കുടുംബ സുരക്ഷ പദ്ധതി ധനസഹായ വിതരണം വെള്ളിയാഴ്ച്ച

റിയാദ്: കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട ആളുകളുടെ കുടുംബങ്ങൾക്കും പദ്ധതി അംഗമായ ആളുകളുടെ ചികിത്സാ സഹായം ഉൾപ്പെടെ 80 ലക്ഷം രൂപയോളം വിതരണം വരുന്ന വെള്ളിയാഴ്ച്ച രാവിലെ ഒൻപത് മണിക്ക് പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളുടെ വസതിയിൽ വെച്ച് നടത്തപ്പെടും.

വെള്ളിയാഴ്ച്ച നടക്കുന്ന ചടങ്ങിൽ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി, മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം സംസ്ഥാന മുസ്ലീം ലീഗ് ഭാരവാഹികൾ, എംഎൽഎമാർ കെഎംസിസിയുടെ നാഷണൽ സെൻട്രൽ കമ്മിറ്റി നേതാക്കൾ കഴിഞ്ഞ കാലങ്ങളിൽ റിയാദിലെ കെഎംസിസി നേതൃനിരയിൽ പ്രവർത്തിച്ച നേതാക്കൾ എന്നിവർ പങ്കെടുക്കും.

സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ഘടകങ്ങളുടെ സഹകരണത്തോടെ നടത്തിയ സി എച്ച് സെൻ്റർ ഏകീകൃത ഫണ്ട് സമാഹരണത്തിൽ ലഭിച്ച ഒരു കോടി രൂപയോളം കേരളത്തിലെ വിവിധ സി എച്ച് സെൻ്ററുകൾക്ക് ഇതിനകം കൈമാറിയിട്ടുണ്ട്.

തിരുവനന്തപുരം സി എച്ച് സെൻ്ററിന് വേണ്ടി സമാഹരിച്ച തുക പ്രസ്തുത ചടങ്ങിൽ സാദിഖലി ശിഹാബ് തങ്ങൾ കൈമാറും. ചടങ്ങിൽ നാട്ടിലുള്ള മുഴുവൻ ഭാരവാഹികളും പങ്കെടുക്കണമെന്ന് കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സിപി മുസ്തഫ, ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article