വേടനും അൻസിബയും നാളെ റിയാദിൽ
റിയാദ്: മൂൺഗ്ലായ്ഡ് എൻ്റർടെയിൻമെൻ്റ് റിയാദിലെ മുഖ്യധാരാ മലയാളി സംഘടനകളുടെ കൂട്ടായ്മയായ എൻ.ആർ.കെ ഫോറവുമായി സഹകരിച്ച് ഒക്ടോബറിൽ റിയാദിൽ നടത്തുന്ന ‘വേടൻ ലൈവ്’ പ്രോഗ്രാമിന്റെ ഔദ്യോഗിക ലോഞ്ചിങ് നാളെ (വെള്ളി) നടക്കും. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് റിയാദ് മുറബ്ബയിലെ റിയാദ് അവന്യൂ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ വെച്ചാണ് പരിപാടി.
മലയാളി സിനിമ താരം അൻസിബ ഹസൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ലോഞ്ചിങ്ങിന് ശേഷം, പൊളി സ്റ്റാർ ഡാൻസ് അക്കാദമിയുടെയും, കലാ ഭവൻ നസീമിന്റെയും നേതൃത്വത്തിൽ വിവിധ കലാ പരിപാടികൾ അരങ്ങേറും. റിയാദിലെ കലാ സാംസ്കാരിക, സാമൂഹ്യ, ബിസിനസ് രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
