കൊല്ലം: കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കുളത്തൂപ്പുഴ സ്വദേശി ബഷീർ (68) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ 5.30-ന് ആയിരുന്നു ആക്രമണം.
ചുമട്ടു തൊഴിലാളിയായ ബഷീർ പുലർച്ചെ ജോലിക്കായി പോകുമ്പോഴാണ് സംഭവം. വീട്ടിൽനിന്ന് കുളത്തൂപ്പുഴ ജങ്ഷനിലേക്ക് നടന്നു വരുന്നവഴി കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ജനവാസമേഖലയിൽ കാട്ടുപോത്ത് ഇറങ്ങിയതോടെ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
