‘ന്യൂ മുസ്ലിം’ ഡിജിറ്റൽ കാർഡ് സേവനം ആരംഭിച്ച് സഊദി അറേബ്യ

News Desk
1 Min Read

ജിദ്ദ: സഊദിയിൽ ഇസ്ലാം മതം സ്വീകരിക്കുന്നവർക്കായി പ്രത്യേക ‘ന്യൂ മുസ്ലിം’ കാർഡ് സേവനം (New Muslim Card Service) ആരംഭിച്ചു. ഇസ്ലാമിക കാര്യ, ദഅ്വാ, മാർഗ്ഗനിർദ്ദേശ മന്ത്രാലയമാണ് (Ministry of Islamic Affairs, Dawah and Guidance) പുതിയ സംവിധാനം പുറത്തിറക്കിയത്. ഇസ്ലാം മതം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സഊദി ഡാറ്റാ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുമായി (SDAIA) സഹകരിച്ച് ത്വവക്കൽനാ ആപ്പിലാണ് (Tawakkalna App) ഈ ഡിജിറ്റൽ കാർഡ് ലഭ്യമാക്കിയിട്ടുള്ളത്. അപേക്ഷ അംഗീകരിക്കപ്പെടുന്നതോടെ ഡിജിറ്റൽ കാർഡ് തൽസമയം ആപ്പിൽ തെളിയും. ഔദ്യോഗികമായി നിശ്ചിത അതോറിറ്റി തന്നെയാണ് കാർഡ് നൽകിയതെന്ന് ഉറപ്പുവരുത്തുന്നതിനായി ഒരു ക്യൂ ആർ കോഡും (QR Code) കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും ഭാവിയിലെ ആസൂത്രണത്തിനും തീരുമാനങ്ങൾക്കും ആവശ്യമായ കൃത്യമായ റിപ്പോർട്ടുകളും സ്ഥിതിവിവരക്കണക്കുകളും ലഭ്യമാക്കാനും ഈ സംരംഭം സഹായിക്കും.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article