ചോദ്യപേപ്പര്‍ മാറി; പി എസ് സി ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് പരീക്ഷ റദ്ദാക്കി

News Desk
1 Min Read

ആലപ്പുഴ: ചോദ്യ പേപ്പര്‍ മാറിനല്‍കിയതിനെ തുടര്‍ന്ന് പി എസ് സി പരീക്ഷ റദ്ദാക്കി. ആലപ്പുഴ ലജനത് സ്‌കൂളിലേക്ക് നല്‍കിയ ചോദ്യപേപ്പറാണ് മാറിയത്. കമ്പനി ബോര്‍ഡ് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യ പേപ്പറുമായി ബന്ധപ്പെട്ടാണ് ഗുരുതര വീഴ്ച സംഭവിച്ചത്. സാങ്കേതിക കാരണങ്ങളാല്‍ പരീക്ഷ റദ്ദാക്കിയെന്നാണ് പി എസ് സി അധികൃതര്‍ ഇതിനോട് പ്രതികരിച്ചത്.

ആലപ്പുഴ ജില്ലയിലെ ഒരു പരീക്ഷാ കേന്ദ്രത്തില്‍ ചോദ്യ പേപ്പര്‍ മാറിപ്പോയതിനാല്‍ ഇന്ന് (ജൂലൈ 18, ശനി) ഉച്ചക്ക് ശേഷം നടത്താനിരുന്ന വിവിധ കമ്പനി കോര്‍പറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് ഉള്‍പ്പെടെയുള്ള തസ്തികള്‍ക്കായുള്ള പൊതു പ്രാഥമിക പരീക്ഷ റദ്ദ് ചെയ്തിരിക്കുന്നതായി പി എസ് സി പിന്നീട് അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article