കോക്രോച്ച് അധ്യക്ഷന്‍ അഭിജിത്തിന്റെ മുഖത്തേക്ക് മഷി കുടഞ്ഞു; ജന്തര്‍ മന്തറില്‍ സംഘര്‍ഷം

News Desk
1 Min Read

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ ഇന്ന് നിരാഹാര സമരമാരംഭിച്ച കോക്രോച്ച് ജനതാ പാര്‍ട്ടി അധ്യക്ഷന്‍ അഭിജിത്ത് ദീപ്കെക്കെതിരെ കൈയേറ്റ ശ്രമം.

അഭിജിത്ത് പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് എത്തിയ ഒരു സ്ത്രീ ജയ് ശ്രീറാം മുഴക്കുകയും മുഖത്തേക്ക് മഷി കുടയുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ഈ സ്ത്രീയുടെ നേരെ ചെന്നു. പോലീസ് എത്തി ഇവരെ നീക്കം ചെയ്യുന്നതിനിടെ, സംഘര്‍ഷാവസ്ഥയുണ്ടായി.

അതിനിടെ, എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജിയും നിരാഹാര സമരത്തിലേക്ക് കടക്കുമെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും സംഘടന അറിയിച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കും വരെ സമരം തുടരുമെന്ന് പറഞ്ഞ ആദര്‍ശ്, വാങ്ചുകിനെ കസ്റ്റഡിയിലെടുത്തത് സമരത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചു.

സോനം വാങ്ചൂക്കിന്റെ അറസ്റ്റിന് പിന്നാലെ നിരവധി സംഘടനകളാണ് ജന്തര്‍ മന്തറില്‍ പ്രതിഷേധവുമായി എത്തുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article