- കുവൈത്ത്, സിംഗപ്പൂ൪, ഓസ്ട്രേലിയ എന്നി വിടങ്ങളിലെ ടെൻഡർ നടപടിയും റദ്ദാക്കി
ന്യൂഡൽഹി: യു.എ.ഇയിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, കോൺസുലർ സേവനങ്ങൾ നടത്തുന്നതിനായി അൽഹി ന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് നൽകിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദാക്കി. കരാർ നൽകുന്നതിനായി സ്വീകരി ച്ച ടെൻഡർ നടപടിക്രമം നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ടെത്തിയ കോടതി, വിദേശകാര്യ മന്ത്രാലയത്തോട് പുതിയ ടെൻഡർ നടപടികൾ ആരംഭിക്കാനും നിർദേശിച്ചു.
യു.എ.ഇയ്ക്കു പുറമെ കുവൈത്ത്, സിംഗപ്പൂർ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര മിഷനുകൾക്കാ യുള്ള കോൺസുലർ, പാസ്പോർട്ട്, വിസ സേവനങ്ങളുടെ ടെൻഡർ നടപടിയും കോടതി റദ്ദാക്കി. നാല് മിഷനുകൾക്കും ഒരു മാസത്തിനകം പുതിയ റിക്വസ്റ്റ് ഫോർ പ്രെപ്പോസൽ (ആർ.എഫ്.പി) പുറത്തിറക്കാനാണ് നിർദേശം.
ടെൻഡർ നടപടിയിലെ സാങ്കേതിക വിലയിരുത്തലിനെ ചോദ്യം ചെയ്ത് ഇട്രാവ് ടെക് ലിമിറ്റഡും വെ രാസിസ് സിസ്റ്റംസും നൽകിയ ഹരജികളിലാണ് ഹൈക്കോടതി നടപടി. സാങ്കേതിക വിലയിരുത്തൽ നിയമപരമായി നില നിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിജയികളായ കമ്പനികൾക്ക് നൽകിയ കരാറുകളും അസാധുവാക്കി.
പുതിയ ടെൻഡർ നടപടിക ൾ പൂർത്തിയാകുന്നതുവരെ പൊതുജന സേവനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ നിലവിലുള്ള സേവനദാതാക്കളെ തുടരാൻ അനുവദിക്കാമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ നിലവിലെ സേവന ദാതാവ് ആരാണെന്ന് വിധിയിൽ വ്യക്തമാക്കിയിട്ടില്ല.
യു.എ.ഇയിലെ ഇന്ത്യൻ എംബസി കഴിഞ്ഞ നവംബറിലാണ് പാസ്പോർട്ട്, വിസ, മറ്റ് കോൺസുലർ സേവനങ്ങൾ ഔട്ട്സോഴ്സ‌് ചെയ്യുന്നതിനുള്ള ടെൻഡർ ക്ഷണിച്ചത്. ഏറ്റവും കുറഞ്ഞ സാമ്പത്തിക നിരക്ക് ക്വോട്ട് ച യ്ത കേരള ആസ്ഥാനമായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഈ മാസം ഒന്നുമുതൽ യു.എ.ഇയിലുട നീളം ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ പ്രവർത്തനം ആരംഭിക്കാനായിരുന്നു പദ്ധതി. എന്നാൽ ടെൻഡർ നടപടിക്കെതിരേ പരാജയപ്പെട്ട കമ്പനികൾ കോടതിയെ സമീപിക്കുകയായിരുന്നു.
കരാറുകൾ ജൂൺ 30ന് അവസാനിച്ചതോടെ അബുദബിയിലെ ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസുലേറ്റും ജൂലൈ ആദ്യം മുതൽ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ നേരിട്ട് നൽകിവരികയാണ്. 17 വർഷത്തിനിടെ ആദ്യമായാണ് ഇത്തരം സേവനങ്ങൾ സ്വകാര്യ ഏജൻസികളെ ഒഴിവാക്കി ഇന്ത്യൻ മിഷനുകൾ നേരിട്ട് കൈകാര്യം ചെയ്യുന്നത്.
അബുദബി എംബസി പ്രവൃത്തി ദിവസങ്ങളിൽ പരിമിതമായ വാക്ക്ഇൻ അപേക്ഷകളും സ്വീകരിക്കുന്നുണ്ടെങ്കിലും ദുബൈ കോൺസുലേറ്റ് പൂർണമായും മുൻകൂട്ടി നിശ്ചയിച്ച അപ്പോയിൻ്റ്മെൻ്റുകളു ടെ അടിസ്ഥാനത്തിലാണ് സേവനം നൽകുന്നത്. ഇത് പാസ്പോർട്ട് പുതുക്കൽ, അപേ ക്ഷകളെ ഗുരുതരമായി ബാ ധിക്കുന്നുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
