അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല; അയ്യപ്പസംഗമം ഇനിയില്ല: കെ. ജയകുമാര്‍

News Desk
1 Min Read

തിരുവനന്തപുരം: ശബരിമല അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും ആഗോള അയ്യപ്പസംഗമം ഇനി  സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ഈ വര്‍ഷം മുതല്‍ ശബരിമലയില്‍ പൂര്‍ണ്ണമായും ഡിജിറ്റലൈസേഷന്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ശബരിമലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായുള്ളനിര്‍ദേശങ്ങള്‍ചര്‍ച്ചചെയ്യാന്‍ ചേര്‍ന്നസ്‌പെഷ്യല്‍ ബോര്‍ഡ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശബരിമല തീര്‍ത്ഥാടനം കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കാനുള്ള പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് നടപടി. ശബരിമലയില്‍ ശുചിത്വം, സുതാര്യത, കാര്യക്ഷമത എന്നിവയ്ക്കാവും മുന്‍തൂക്കം. ശബരിമല സന്നിധാനത്ത് ആകെയുള്ള 690 മുറികളില്‍ 190 മുറികളാണ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിയിരുന്നത്. ഇനിമുതല്‍ 550 മുറികള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

മുറികള്‍ക്ക് മുന്‍പ് വാങ്ങിയിരുന്ന ഡെപ്പോസിറ്റ് സംവിധാനം ഒഴിവാക്കി പകരം 50 രൂപ മാത്രം സര്‍വീസ് ചാര്‍ജ്ജായി ഈടാക്കാനും തീരുമാനമായി. 

ഹൗസ് കീപ്പിംഗ് പുറത്തുനിന്നുള്ള ഏജന്‍സിയെ ഏല്‍പ്പിക്കും. ശബരിമല ഗസ്റ്റ് ഹൗസിന് സമീപം പുതിയൊരു ഗസ്റ്റ് ഹൗസ് സ്ഥാപിക്കും. നവംബര്‍ ഒന്ന് മുതല്‍ 90 ദിവസം പ്രവര്‍ത്തിക്കുന്ന ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ റൂം ദേവസ്വം ആസ്ഥാനത്ത് ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

കുറ്റമറ്റ രീതിയില്‍ ഇടത്താവളങ്ങള്‍ ഒരുക്കും. സന്നിധാനക്ക് തീര്‍ത്ഥകുളം നിര്‍മ്മിക്കുമെന്നും കെ ജയകുമാര്‍ അറിയിച്ചു. ശബരിമലയില്‍വച്ച് മരണപ്പെടുന്ന ഭക്തരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും ബോര്‍ഡ് തീരുമാനിച്ചു. 

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article