തൊടുപുഴ: പനി ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ഭാര്യക്ക് ചായ വാങ്ങി നല്കാന് റോഡ് മുറിച്ചുകടന്ന വയോധികന് പിക്കപ്പ് വാനിടിച്ച് മരിച്ചു. ആവോലി നടുക്കര പുലിമല സ്വദേശി ബെന്നി വര്‍ക്കി (62) ആണ് തൊടുപുഴ വെങ്ങല്ലൂരില്‍ വെച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്.
ഇന്നലെ രാവിലെ 7.30ഓടെ തൊടുപുഴ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം സംഭവിച്ചത്.
ആശുപത്രിയില്‍ ചികിത്സയിലുള്ള ഭാര്യ റൂബിക്ക് ചായ വാങ്ങി തിരികെ വരുന്നതിനിടെ,അമിതവേഗതയില്‍ വന്ന പിക്കപ്പ് വാന്‍ ബെന്നിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ ബെന്നിയെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
പിക്കപ്പ് വാന്‍ ഡ്രൈവറുടെ അമിതവേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് ബെന്നിയുടെ സഹോദരന് പോലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
