ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു; മരിച്ചത് അസം സ്വദേശി

News Desk
0 Min Read

എറണാകുളം: പെരുമ്പാവൂരിൽ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. പോഞ്ഞാശേരി ചെമ്പരത്തുകുന്നിൽ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി നർസീന ഖാത്തൂൻ ആണ് മരിച്ചത്. ഭർത്താവ് റാബുൽ അമീനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബ പ്രശ്നം മൂലമുണ്ടായ വഴക്കാണ് അക്രമത്തിന് കാരണം. റാബുൽ അമീൻ പ്ലൈവുഡ് കമ്പനി തൊഴിലാളിയാണ്. വഴക്കിനെ തുടർന്ന് റാബുൽ അമീൻ കൈയിൽ കിട്ടിയ ഇരുമ്പ് വടി ഉപയോഗിച്ച് ഭാര്യ നർസീന ഖാത്തൂൻ്റെ തലയ്ക്ക് അടിക്കുകയായിരുന്നു. മൃതദേഹം പെരുമ്പാവൂരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article