ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന് സതീശൻ; ഇത്രേയുള്ളൂ വിശ്വാസ്യതയെന്ന് സിപിഎം പ്രൊഫൈലുകൾ

News Desk
1 Min Read

തിരുവനന്തപുരം: നിയമസഭയിൽ കുട്ടനാട് എംഎൽഎയും യുഡിഎഫ് ഘടകക്ഷിയായ കേരള കോൺഗ്രസിന്റെ നേതാവുമായ റെജി ചെറിയാന് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ മറുപടിയും അതിനു പിന്നാലെ പറഞ്ഞ കമന്റും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ച് സിപിഎം എഫ്ബി പ്രൊഫൈലുകൾ. മൂലം വളളംകളി ദിവസമായ ജൂൺ 29ന് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി തേടിയായിരുന്നു റെജി ചെറിയാൻ സംസാരിച്ചത്. 

പുതുതായി പൊതു അവധി, പ്രാദേശിക അവധി, നിയന്ത്രിത അവധി എന്നിവ അനുവദിക്കേണ്ട എന്നാണ് പൊതുവായി സ്വീകരിച്ച നിലപാടെന്ന് പറഞ്ഞ വി.ഡി. സതീശൻ മൂലം വള്ളംകളി ദിവസം കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി അനുവദിക്കുന്ന കാര്യം സർക്കാർ പരിശോധിച്ച് തീരുമാനിക്കുമെന്ന് മറുപടി നൽകി. എന്നാൽ മറുപടിക്ക് ശേഷം തന്‍റെ സീറ്റിൽ ഇരുന്ന സതീശൻ അടുത്തിരുന്ന മന്ത്രിയോട് ഒരു കാരണവശാലും അവധി കൊടുക്കില്ല എന്ന് പറയുന്നതിന്‍റെ വിഡിയോ ആണ് പുറത്ത് വന്നത്. 

‘ഇത്രേയുള്ളൂ വി.ഡി. സതീശന്റെ വിശ്വാസ്യത, ബഹു. അംഗത്തിന്റെ ചോദ്യത്തിന് എഴുതി തയ്യാറാക്കിയ മറുപടി. ശേഷം പുറത്തുവരുന്നത് മനസ്സിലിരിപ്പ്’ ആണെന്ന് വിഡിയോ ഷെയർ ചെയ്ത് കെ.യു. ജനീഷ് കുമാർ എംഎൽഎ പരിഹസിച്ചു. ബിനീഷ് കോടിയേരിയും സതീശനെ പരിഹസിച്ച് രംഗത്തെത്തി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article