ആർലിങ്ടൻ, ടെക്സസ് ∙ ഫിഫ വേൾഡ് കപ്പ് സോക്കർ 2026 ന്റെ 9 മത്സരങ്ങൾ നോർത്ത് ടെക്സസിലെ ആർലിങ്ടനിലെ ടെക്സസ് സ്റ്റേഡിയത്തിൽ നടന്നു വരികയാണ്. 2024 ഡിസംബർ മുതൽ വേൾഡ് കപ്പ് ഫുട്ബോൾ (സോക്കർ ) മത്സരങ്ങളുടെ വ്യാജ ടിക്കറ്റ് വെബ് സൈറ്റുകളുടെ കഥകളും വ്യാജ ടിക്കറ്റുകൾ വാങ്ങി വഞ്ചിക്കപെട്ടവരുടെ കഥകളും ഓരോന്നായി പുറത്തു വരുന്നു.
ഇക്കാലത്തു അതിപ്രശസ്തമായ സ്ഥാപനങ്ങളുടെയും കോർപറേറ്ററുകളുടെയും വ്യാജ വെബ് സൈറ്റുകൾ യഥാർഥ വെബ്സൈറ്റുകളുടെ തൊട്ടടത്തു തന്നെ കാണാൻ കഴിയും. ഒരൽപം ശ്രദ്ധക്കുറവ് ഉണ്ടായാൽ വ്യജ വെബ്സൈറ്റിലേക്ക് പോയി വഞ്ചിക്കപ്പെടുന്നവർ ധാരാളം.
ഫുട്ബോൾ മത്സരങ്ങളുടെ ടിക്കറ്റുകൾ വാങ്ങാൻ അത്യപൂർവമായ തിരക്കാണ് ഉണ്ടായത്. 2024 ഡിസംബറിൽ തന്നെ ആരാധകർ ചിലർ സ്റ്റബ് ഹബ് എന്ന വെബ് സൈറ്റിൽ പോയി 2,000 ൽ അധികം ഡോളറുകൾ ചിലവഴിച്ചു ടിക്കറ്റുകൾ വാങ്ങിയിരുന്നു. എന്നാൽ ഈ ടിക്കറ്റുകൾ നിലവിൽ ഇല്ല എന്ന് ഇവർ അറിഞ്ഞത് ഓരോ മത്സരത്തിനും മൂന്നു ദിവസങ്ങൾക്കു മുൻപ് മാത്രമാണ്.
ടിക്കറ്റുകൾക്കും സ്റ്റേഡിയത്തിലെ സീറ്റിങ് അറേൻജ്മെന്റുകൾക്കും ഉള്ള കളർ കോഡുകൾ അവസാന നിമിഷങ്ങളിൽ മാറ്റിയതാണ് കാരണം എന്ന് ഇതിനു ഇടനിലക്കാരായി നിന്നവർ പറയുന്നു. പക്ഷെ ഈ വെബ്സൈറ്റിനും അവിടെ ലഭ്യമായ ടിക്കറ്റുകൾക്കും എന്തെങ്കിലും ആധികാരികത ഉണ്ടായിരുന്നുവോ എന്ന് ഇപ്പോഴും അറിയില്ല. പണം നഷ്ടപ്പെട്ടവരുടെ പണമെങ്കിലും തിരികെ ലഭിക്കുമോ എന്നും വ്യക്തമല്ല. യഥാർഥ വെബ്സൈറ്റുകളാണ് എന്ന് തോന്നിപ്പിക്കുന്ന വെബ്സൈറ്റുകൾ തഴച്ചു വളരുകയാണ്. ശക്തമായ നിയന്ത്രണമോ കഠിനമായ ശിക്ഷകളോ ഇല്ലാത്തതാണ് കാരണം എന്നാണ് തട്ടിപ്പിന് ഇരയായവർ പറയുന്നത്.
യുണൈറ്റഡ് എയർലൈൻസിൽ ടിക്കറ്റ് ബുക്ക് ചെയ്ത ഒരു സുഹൃത്തിന്റെ അനുഭവം ഇത് പോലെയാണ് അദ്ദേഹം വിവരിക്കുന്നത്. ആദ്യമേ അദ്ദേഹം ‘യഥാർത്ഥ വെബ് സൈറ്റിൽ തിരഞ്ഞു. പിന്നെ തുടർന്ന് എപ്പോഴാണ് ഇയാൾ വ്യാജ വെബ്സൈറ്റിൽ എത്തിയതെന്ന് ഇയാൾക്കറിയില്ല, ആ സൈറ്റിൽ എല്ലാം ആധികാരികം ആണെന്ന് വിശ്വസിച്ചു. കൺഫർമേഷൻ കോഡ് സൈറ്റിൽ തെളിഞ്ഞപ്പോൾ എന്തോ പന്തികേട് തോന്നി.
സാധാരണ ആറ് അക്കമോ അക്ഷരങ്ങളോ വരുന്ന കോഡിൽ മൂന്നു അക്ഷരങ്ങളാണ് തെളിഞ്ഞു വന്നത്. യാത്രക്കു രണ്ടു മൂന്നു ദിവസങ്ങൾ മുൻപ് പരിശോധിച്ചപ്പോൾ കോഡ് വ്യാജമാണെന്ന് മനസ്സിലായി. 1833 നമ്പറിൽ സഹായത്തിനു എത്തുന്ന ഓപ്പറേറ്റർമാർ ബുക്കിങ് സമയത്തു എത്തിയിരുന്നവരിൽ ആരും ആയിരുന്നില്ല. ഒടുവിൽ ടിക്കറ്റ് ക്യാൻസലേഷന്റെ തുക മാത്രം തിരിച്ചു കിട്ടി. വ്യാജ സൈറ്റിന്റെ ബുക്കിങ് ഫീ നഷ്ടമായി എന്ന് സുഹൃത്ത് പറഞ്ഞു. ഈ അനുഭവം ബുക്കിങ് നടത്തുമ്പോൾ ഓർത്തിരുന്നാൽ കുറെ ധന നഷ്ടം ഒഴിവാക്കാം.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
