വീണയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; ചോദ്യം ചെയ്യൽ നീണ്ടത് എട്ട് മണിക്കൂറോളം

News Desk
1 Min Read

കൊച്ചി: സിഎംആർഎൽ-എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ ടിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചി ഇ.ഡി ഓഫീസിൽ രാവിലെ 10.30ഓടെ ഹാജരായ വീണയെ എട്ട് മണിക്കൂറോളമാണ് ഇ.ഡി ചോദ്യം ചെയ്തത്.

എസ്എഫ്ഐഒ കണ്ടെത്തലുകളും ഇ.ഡി ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് വീണയെ ചോദ്യം ചെയ്തത്. വീണയ്ക്ക് വീണ്ടും സമൻസ് നൽകിയില്ല. ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഇനി ചോദ്യം ചെയ്യൽ എസ്എഫ്ഐഒ രേഖകൾ കിട്ടിയതിനു ശേഷമാകും.

ഭർത്താവ് മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇ.ഡി ഓഫിസിലേക്ക് എത്തിയത്. ഈ മാസം 12ന് കൊച്ചി ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി വീണയ്ക്കു നോട്ടിസ് അയച്ചിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ അറിയിച്ചതിനെ തുടർന്ന് ഇന്ന് രാവിലെ ഹാജരാകാൻ ഇ.ഡി നിർദേശിക്കുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article