തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാരുണ്യ മിഷന് അഗതി മന്ദിരത്തിനെതിരെ പരാതി. കേള്വി പരിമിതിയുള്ള അനാഥ കുട്ടിയെ കയറുകൊണ്ട് കെട്ടിയിട്ടതായാണ് പരാതി. കുട്ടിക്ക് എകദേശം 13 വയസാണുള്ളത്. കുട്ടിയുടെ കയ്യില് നീരും പാടുകളുമുണ്ട്.
കുട്ടി ജന്മനാ ബദിരയും മൂകയുമാണ്. ട്രെയിനില് ഉപേക്ഷിച്ച നിലയില് കണ്ടെത്തിയ 13 കാരിയെ ശ്രീകാരുണ്യ മിഷന് ഹോമില് പാര്പ്പിക്കുകയായിരുന്നു. എന്നാല് കുട്ടി ഇവിടെ നിന്ന് രക്ഷപ്പെടാന് ശ്രമിച്ചപ്പോള് കെട്ടിയിട്ടതാണെന്നാണ് അഗതി മന്ദിരത്തിലെ അധികൃതര് പറയുന്നത്. കുട്ടി ഇപ്പോള് തിരുവനന്തപുരം ജനറല് ആശുപത്രിയില് ചികിത്സയിലാണ്. നാലു മാസം മുമ്പാണ് കുട്ടിയെ ട്രെയിനില് നിന്ന് ലഭിച്ചത്
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
