കരയുകയായിരുന്ന യുവതിയെ ആശ്വസിപ്പിക്കാൻ ഒപ്പം കൂടി, ശീതളപാനീയത്തിൽ മദ്യം കലർത്തി ബോധരഹിതയാക്കി കൂട്ടബലാത്സംഗം, ദൃശ്യങ്ങൾ പകർത്തി, തെളിവെടുപ്പിനിടെ സംഘർഷം

malayalampress
1 Min Read

ബംഗ്ളൂരു: കർണാടകയിലെ ദാവൺഗരെയിൽ നാൽപത്തിയൊന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ 10 പേർ അറസ്റ്റിൽ. ശീതളപാനീയത്തിൽ മദ്യം കലർത്തി ബോധരഹിതയാക്കിയ ശേഷമായിരുന്നു ക്രൂരത. മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പ്രതികൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. ഭർത്താവിനോട് പിണങ്ങി വീടു വിട്ടിറങ്ങിയ നാൽപത്തിയൊന്നുകാരിയാണ് ദാവൺഗെരയിലെ യലോദഹള്ളിയിൽ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത്. കരയുകയായിരുന്ന യുവതിയെ സ്വാന്ത്വനിപ്പിക്കാനെന്ന വണ്ണം ഒപ്പം കൂടിയാണ് പ്രതികൾ ഉപദ്രവിച്ചത്. ഇവരെ ആശ്വസിപ്പിച്ച് വീട്ടിലെത്തിക്കാമെന്നേറ്റ സംഘത്തിലെ രണ്ടുപേർ

തൊട്ടടുത്ത ദിവസം ബോധം തെളിഞ്ഞ യുവതി സഹോദരന്റെ വീട്ടിലെത്തിയ ശേഷം ബസവപട്ടണ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനോടകം തന്നെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട പൊലീസ് പ്രതികളായ പത്തുപേരെയും പിടികൂടി. പ്രതികളെ വിശദമായി ചോദ്യം ചെയ്ത പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.പ്രതികൾ പിടിയിലായെന്ന് അറിഞ്ഞതോടെ പൊലീസ് സ്റ്റേഷന് മുന്നിലേക്ക് കൂട്ടത്തോടെയെത്തിയ നാട്ടുകാർ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article