റിയാദ്: ഇഖാമ കാലാവധി തീര്‍ന്നവര്‍ക്കും, സൗദിയിലെത്തി ഇഖാമ ലഭിക്കാത്തവര്‍ക്കും രാജ്യം വിടാന്‍ പ്രത്യേക സൗകര്യമൊരുക്കി സൗദി മാനവവിഭവശേഷി മന്ത്രാലയം. മന്ത്രാലയം നേരിട്ട് ഇത്തരക്കാരുടെ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ് പുതിയ നടപടി.
ഇന്ത്യന്‍ എംബസി വഴിയുള്ള എക്സിറ്റ് നടപടികള്‍ക്ക് പുറമേയാണ് മന്ത്രാലയത്തിന്റെ കീഴില്‍ നേരിട്ട് അപേക്ഷകള്‍ സ്വീകരിക്കുന്ന പുതിയ രീതിക്ക് തുടക്കം കുറിച്ചത്. നേരത്തെ ഇന്ത്യന്‍ എംബസി വഴി മുഖേന അപേക്ഷിച്ചാല്‍ മാത്രമേ ഇത് ലഭിക്കുമായിരുന്നുള്ളൂ. ഇതിനു കാലതാമസം എടുക്കാറുമുണ്ട്. ചില സമയങ്ങളില്‍ ദീര്‍ഘ കാത്തിരിപ്പും വേണ്ടിവരാറുണ്ട്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി നിയമ കുരുക്കില്‍ അകപ്പെട്ട് നാട്ടില്‍ പോകാന്‍ കഴിയാതിരിക്കുന്ന പ്രവാസികള്‍ നിയമവിധേയമായി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അഭ്യര്‍ഥിച്ചു.





