റിയാദ്: കോഴിക്കോട് കോട മ്പുഴ സ്വദേശി അബ്ദുൽ റഹീ മിന്റെ വധശിക്ഷ ഒഴിവാക്കി ജ യിൽ മോചനം സാധ്യമാക്കി യതിൽ സഊദി വനിതാ അ ഭിഭാഷക ഡോ. റന അബ്ദുൽ അസീസ് അൽ ദർബാനിയ് ക്കും അഭിമാന നിമിഷം. മരി ച്ച അനസ് അൽ ഷഹ്‌രിയുടെ കുടുംബം ദിയാധനം സ്വീകരി ച്ച് അനുരഞ്ജനത്തിന് സന്ന ദ്ധത അറിയിച്ചതിനെ തുടർ ന്ന് കേസ് വിചാരണ ചെയ്ത റിയാദ് ക്രിമിനൽ കോടതി വ ധശിക്ഷ റദ്ദാക്കി. റഹീമിന് മാ പ്പ് നൽകിയെങ്കിലും ശരീഅ നിയമം അനുശാസിക്കുന്ന പൊതു അവകാശപ്രകാരം പബ്ലിക് പ്രോസിക്യൂഷൻ വീ ണ്ടും കോടതിയെ സമീപിച്ചു.
മാത്രമല്ല കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കാക്കി വധശിക്ഷ നൽകണമെന്നും വാദി ച്ചു. ഈ സന്ദർഭത്തിലാണ് ഡോ. റന റഹീമിന് വേണ്ടി ഡോ. റന ഹർജി ഫയൽ ചെയ്തത്. കുറ്റപത്രത്തിലെ പൊരുത്ത ക്കേടുകൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഉയർത്തിയാണ് പ്രോസിക്യൂഷൻ വാദങ്ങളെ ഡോ. റന എതിർത്തത്. തുടർ ന്നാണ് പബ്ളിക് റൈറ്റ് പ്രകാരം വധശിക്ഷ വേണമെന്ന പ്രോസി ക്യൂഷന്റെ ആവശ്യം തളളുക യും 20 വർഷം തടവ് ശിക്ഷ വി ധിക്കുകയും ചെയ്തത്. മാത്രമ ല്ല, ഇതുവരെയുളള തടവ് കാലം
ശിക്ഷയായി പരിഗണിക്കണ മെന്നും ഉത്തരവിട്ടതിന് പി ന്നിൽ അഭിഭാഷകയുടെ ദീർ ഘവീക്ഷണത്തോടെയുളള കോടതി വ്യവഹാരങ്ങളിലെ ശക്തമായ ഇടപെടലാണ്. വി ചാരണ കോടതി 20 വർഷം വി ധിച്ച തടവിനെതിരെ അപ്പീൽ കോടതിയിലും സുപ്രീം കോ ടതിയിലും പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചെങ്കിലും വി ചാരണ കോടതി വിധി ശരിവ ച്ചതോടെയാണ് റഹീമിന് മോ ചനം സാധ്യമായത്.
നിയമത്തിൽ പിഎച്‌ഡി നേടി യ അപൂർവ്വം സഊദി വനിതാ അഭിഭാഷകരിൽ ഒരാളാണ് ഡോ. റന. സഊദിയിലെ ക്രി മിനൽ നിയമങ്ങൾ, ശരീഅ ത്ത് നിയമവ്യവസ്ഥകൾ, അ ന്താരാഷ്ട്ര നിയമങ്ങൾ എന്നി വയിൽ സ്പെഷ്യലൈസേഷ നുളള അവർ നിരവധി പ്രമാദ മായ കേസുകൾ നടത്തി പ്രശസ്തയാണ്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
