പാലക്കാട് സ്വദേശി സഊദിയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം നിര്യാതനായി

malayalampress
0 Min Read

ദമാം: പാലക്കാട് അകത്തേത്തറ അംഗവൽപറമ്പ് കണക്കരപ്പള്ളിയൽ ഗിരീഷ് ചന്ദ്രദാസ് (55) സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ നിര്യാതനായി. ഹൃദയാഘാതമാണ് മരണകാരണം. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.

മാതാവ്: ശാരദ, ഭാര്യ: രേഖ, മകൻ: അഭിരാം. മൃതദേഹം നിലവിൽ ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനറും ഇന്ത്യൻ എംബസി വളൻറിയറുമായ സൈഫുദ്ദീൻ പൊറ്റശ്ശേരി അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article